കൗമാരക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ അനുമതി നൽകി യു.എസ് എഫ്.ഡി.എ

By: 600002 On: Jan 4, 2022, 9:56 AM

 

 

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 12 വയസ്സ് വരെയുള്ള  കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നൽകാനൊരുങ്ങി യുഎസ്. ഫൈസര്‍ ഡോസുകള്‍ക്കാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിട്ടുള്ളത്. എഫ്.ഡി.എ അനുമതി നൽകിയെങ്കിലും സെന്റർ ഫോർ ഡിസീസ് കോൺട്രോളിന്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ കുട്ടികൾക്ക് ബൂസ്റ്റർ ഷോട്ടുകൾ നൽകുകയുള്ളൂ.


16 വയസും അതില്‍ കൂടുതലുമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍  ഇതിനകം ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ 12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്‌സിനേഷന് ശേഷം ബൂസ്റ്റര്‍ നല്‍കാന്‍ തീരുമാനമായിരുന്നു. എഫ്.ഡി.എ അനുമതി നൽകിയെങ്കിലും സെന്റർ ഫോർ ഡിസീസ് കോൺട്രോളിന്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ കുട്ടികൾക്ക് ബൂസ്റ്റർ ഷോട്ടുകൾ നൽകുകയുള്ളൂ..


ഫൈസര്‍ ബൂസ്റ്ററിന് അര്‍ഹതയുള്ള 12 വയസും അതില്‍ കൂടുതലുമുള്ള എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്‌സിനേഷനെടുത്ത് ആറ് മാസത്തിന് ശേഷം അഞ്ച് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസെടുക്കാമെന്ന് എഫ്ഡിഎ അറിയിച്ചു.